തിരുവനന്തപുരം: സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവനെ എല്‍ഡിഎഫ് കണ്‍വീനറാക്കാന്‍ തീരുമാനം. വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് വിജയരാഘവനെ കണ്‍വീനറാക്കാനുള്ള തീരുമാനമുണ്ടായത്. മൂന്ന് മണിക്ക് ചേരുന്ന മുന്നണി യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനമുണ്ടാകുക.
പാലോളി മുഹമ്മദ് കുട്ടി ഒഴിഞ്ഞ ശേഷം 12 വര്‍ഷമായി വൈക്കം വിശ്വനാണ് കണ്‍വീനര്‍ സ്ഥാനം വഹിച്ചുവന്നത്. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കണ്‍വീനര്‍ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത അദ്ദേഹം അറിയിച്ചിരുന്നു. തുടര്‍ന്നാണ് വിജയരാഘവനെ കണ്‍വീനറാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്.