Education

അധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കം

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌ക്കൂളുകള്‍ തുറന്നു. അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നതിനായി ആയിരകണക്കിന് കുരുന്നുകളാണ് വിദ്യാലയങ്ങളിലെത്തിയത്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നെടുമങ്ങാട് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

സംസ്ഥാനത്ത് മതനിരപേക്ഷതയുണ്ടാകുന്നതിനും നിലനിര്‍ത്തുന്നതിനും പൊതുവിദ്യാലയങ്ങള്‍ വഹിച്ചിരിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. നാടിന് നേട്ടങ്ങള്‍ സമ്മാനിക്കുന്നതിന്റെ ഉറവിടമാണ് വിദ്യാലയങ്ങള്‍. കുട്ടികളുടെ കുട്ടിത്തം നഷ്ടപ്പെടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ 5നും മലപ്പുറത്ത് 6നുമാണ് തുറക്കുന്നത്. കഴിഞ്ഞ വര്‍ഷം 1.5 ലക്ഷം വിദ്യാര്‍ഥികളാണ് പുതുതായി സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പ്രവേശനം നേടിയത്. എന്നാല്‍ ഈ അധ്യയനവര്‍ഷത്തില്‍ ഇത് രണ്ട് ലക്ഷമായി വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാലയങ്ങളിലെ ഫീസടക്കമുള്ള ചെവലുകള്‍ കൂടുന്നതും സംസ്ഥാന പാഠ്യപദ്ധതി ലളിതമായതുമാണ് ഇതിനുള്ള കാരണമായി വിലയിരുത്തുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top