ജിഡിപി ഗ്രോത്ത് ഡേറ്റ വൈകീട്ട് പുറത്ത് വരുന്ന വാര്‍ത്ത വിപണിക്ക് ഇന്ന് ഏറെ ഗുണകരമായി. സെന്‍സെക്സ് 416 പോയിന്റ് വര്‍ധിച്ച് 35322ലാണ് വ്യാപാരമവസാനിപ്പിച്ചത്.
നിഫ്റ്റി 121 പോയിന്റ് ഉയര്‍ന്ന് 1076ലാണ് ക്ലോസ് ചെയ്തത്.
ബാങ്കിങ്, എനര്‍ജി ഓഹരികളാണ് നിക്ഷേപകര്‍ ഇന്ന് കൂടുതല്‍ വാങ്ങിയത്. 34 ഓഹരികളാണ് നിഫ്റ്റിയിലൂടെ പോസിറ്റീവ് സോണിലേക്ക് വന്നത്.
എച്ച്ഡിഎഫ്സി, അദാനി പോര്‍ട്സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ടെക് മഹീന്ദ്രാ എന്നീ ഓഹരികള്‍ മൂന്ന് മുതല്‍ അഞ്ച് ശതമാനം വര്‍ധനവ് രേഖപ്പെടുത്തി.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 7.3 ശതമാനമായി കുറയുമെന്ന ഗ്ലോബല്‍ റേറ്റിങ് ഏജന്‍സിയായ മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വ്വീസിന്റെ റേറ്റിങ് നിക്ഷേപകര്‍ കരുതലോടെയാണ് നോക്കിക്കാണുന്നത്. 7.5 ശതമാനമാണ് പ്രതീക്ഷിച്ചിരുന്നത്. ഉയര്‍ന്ന എണ്ണവിലയും സാമ്പത്തിക രംഗത്തെ മാന്ദ്യവുമാണ് തിരിച്ചടിക്ക് പ്രധാന കാരണങ്ങള്‍.
ഇറ്റലിയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ ഭരണ പ്രതിസന്ധി ഏഷ്യന്‍ വിപണിയിലും ആഗോള വിപണിയിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
വിപണി ഇന്ന് വൈകുന്നേരം 5.30ന് പുറത്ത് വരുന്ന ജിഡിപി ഗ്രോത്ത് ഡേറ്റയ്ക്ക് ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുകയാണ്. ഇന്നത്തെ മുന്നേറ്റം നാളെ ആവര്‍ത്തിക്കുമോയെന്ന് നിക്ഷേപകര്‍ പ്രതീക്ഷയോടെ വീക്ഷിക്കുകയാണ്.