തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില ഒരു രൂപ കുറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതിയില്‍ ഇളവ് വരുത്തിയാണ് പെട്രോള്‍-ഡീസല്‍ വില കുറച്ചിരിക്കുന്നത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 1.1 രൂപയും ഡീസലിന് 1.08 രൂപയും കുറഞ്ഞു. പെട്രോളിന് 81.44 രൂപയിലും ഡീസലിന് 74.05 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഇന്ധന വില വര്‍ധിച്ചതോടെ സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിലും അടുത്തിടെ വന്‍ വര്‍ധനയാണുണ്ടായത്. 600 കോടിയോളം രൂപയാണ് ഇന്ധന നികുതിയായി പ്രതിമാസം സംസ്ഥാന സര്‍ക്കാരിനു ലഭിച്ചിരുന്നത്.