Kerala

വേനലവധി കഴിഞ്ഞു; സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ നാളെ തുറക്കും

 

തിരുവനന്തപുരം: വേനലവധി കഴിഞ്ഞ് സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നാളെ മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. വെള്ളി, ശനി ദിവസങ്ങളില്‍ ക്ലാസുകള്‍ ഉണ്ടായിരിക്കും. അതേസമയം നിപ്പ വൈറസ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ജൂണ്‍ അഞ്ചിനാണ് സ്‌കൂള്‍ തുറക്കുന്നത്.

പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ തിരുവനന്തപുരത്ത് നടക്കും. രാവിലെ 9.30 ന് നെടുമങ്ങാട് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

ചരിത്രത്തിലാദ്യമായി സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പ് തന്നെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെത്തിച്ചുകഴിഞ്ഞു. മുഴുവന്‍ സ്‌കൂളുകളിലും യൂണിഫോം വിതരണവും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്നതും സര്‍ക്കാരിന് അഭിമാനിക്കാവുന്ന നേട്ടമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top