Latest News

മോദി മലേഷ്യയില്‍; വ്യാപാരബന്ധം ശക്തിപ്പെടുത്തുക ലക്ഷ്യം

പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയിലെ കോലാലംപൂരിലെത്തി. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മോദി മലേഷ്യയിലെത്തിയത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട മലേഷ്യന്‍ പ്രധാനമന്ത്രി ഡോ. മഹാതിര്‍ മുഹമ്മദുമായി മോദി കൂടിക്കാഴ്ച നടത്തി.

രണ്ടാം തവണയാണ് മോദി മലേഷ്യ സന്ദര്‍ശിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുക എന്ന ഉദ്യേശവും മോദിയുടെ മലേഷ്യന്‍ സന്ദര്‍ശനത്തിനുണ്ട്. മലേഷ്യന്‍ ജനസംഖ്യയുടെ ഏഴു ശതമാനവും ഇന്ത്യക്കാരായതിനാല്‍ ഉഭയകക്ഷി ബന്ധം ഊട്ടി ഉറപ്പിക്കുന്നതായിരിക്കും കൂടിക്കാഴ്ച. ഇന്തോനേഷ്യ സന്ദര്‍ശിച്ച ശേഷമാണ് ഇന്ന് മലേഷ്യയില്‍ എത്തിയത്. മലേഷ്യന്‍ സന്ദര്‍നത്തിന് ശേഷം മോദി സിംഗപൂരിലേക്ക് തിരിക്കും.

മലേഷ്യന്‍ പ്രധാനമന്ത്രി ഡോ. മഹാതിര്‍ മുഹമ്മദുമായി മോദി കൂടിക്കാഴ്ച്ച നടത്തുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top