ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ ഉയര്‍ന്ന ഭൂരിപക്ഷം സര്‍ക്കാരിന്റെ വിജയമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്. എല്‍ഡിഎഫിന് ലഭിച്ച ഭൂരിപക്ഷം സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ജനം നല്കിയ അംഗീകാരമാണെന്നും സജി ചെറിയാന് പറഞ്ഞു.
പ്രതീക്ഷിച്ചതിലും മികച്ച ഭൂരിപക്ഷമാണ് എല്‍ഡിഎഫ് നേടിയിരിക്കുന്നത്. കോണ്‍ഗ്രസ് അനുഭാവികളും വ്യാപകമായി എല്‍ഡിഎഫിന് ചെയ്തതായും അദ്ദേഹം അവകാശപ്പെട്ടു. കെ.കെ രാമചന്ദ്രന് നായരുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച വേണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ 24 മാസത്തെ ഭരണ നേട്ടങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്നും സജി ചെറിയാന് കൂട്ടിച്ചേര്‍ത്തു.