ന്യൂഡല്‍ഹി: ഇന്ത്യയുടെ 76ാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.രാജ്ഘട്ടിലെത്തിയ മോദി പുഷ്പാര്‍ച്ചന നടത്തി. ട്വിറ്ററിലൂടെ സ്വാതന്ത്ര്യദിനാശംസകളും നേര്‍ന്നു. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു.
#WATCH PM Narendra Modi hoists the National Flag at Red Fort on the 76th Independence Day pic.twitter.com/VmOUDyf7Ho
— ANI (@ANI) August 15, 2022
75 വര്‍ഷം നീണ്ട യാത്ര ഉയര്ച്ചതാഴ്ച്ച നിറഞ്ഞതായിരുന്നെന്ന് പ്രധാനമന്ത്രി അഭിസംബോധനക്കിടെ പറഞ്ഞു. ഐതിഹാസിക ദിനമാണിന്ന്. വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യ മുന്നേറി. പുതിയ ദിശയില്‍ നീങ്ങാനുള്ള സമയമായി. ലോകം ഇന്ത്യയെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. ഇനി വരാനുള്ള 25 വര്‍ഷം പ്രധാനപ്പെട്ടതാണ്. ജനാധിപത്യത്തിന്റെ അമ്മയാണ് ഇന്ത്യയെന്ന് തെളിയിച്ചു. 25 വര്‍ഷത്തില്‍ രാജ്യത്തിന് അഞ്ച് സുപ്രധാന ലക്ഷ്യങ്ങളുണ്ട്. വികസിത ഇന്ത്യ, അടിമത്ത മനോഭാവം ഇല്ലാതാക്കല്‍, പാരമ്പര്യത്തിലുള്ള അഭിമാനം, ഐക്യം, പൗരന്റെ കടമ നിറവേറ്റല്‍ എന്നിവയാണ് അഞ്ച് ലക്ഷ്യങ്ങളെന്ന് അദ്ദേഹം പ്രസംഗത്തില്‍ വ്യക്തമാക്കി.