ആദിവാസി ബാലനെ കാട്ടാന കുത്തിക്കൊന്നതില്‍ പ്രതിഷേധിച്ച് വയനാട് ജില്ലയില്‍ യു.ഡി.എഫും ബി.ജെ.പിയും നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു.
കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ഉത്തരവ് ഇറങ്ങിയതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍ പിന്‍വലിച്ചത്. മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാണെന്നും അക്രമകാരികളായ ആനകളെ തുരത്താന്‍ വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപിച്ചാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ബത്തേരി, പൊന്‍കുഴിയിലുള്ള ബന്ധുവീട്ടില്‍ എത്തിയ മുതുമല പുലിയാരം കാട്ടുനായ്ക കോളനിയിലെ ചന്ദ്രന്റെ മകന് മഹേഷ് (മാരന് 11) നെയാണ് കാട്ടാന കുത്തിക്കൊന്നത്.