Kerala

ചെങ്ങന്നൂരിലെ ഉയര്‍ന്ന പോളിങ്; കണക്കുകൂട്ടലുകളുമായി മുന്നണികള്‍

 

ചെങ്ങന്നൂര്‍: മൂന്നു പതിറ്റാണ്ടിനിടെയുള്ള ഏറ്റവും ഉയര്‍ന്ന പോളിങാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്. 76.269% പോളിങ് ആണ് ഉപതെരഞ്ഞെടുപ്പില്‍ ഇത്തവണ പോള്‍ ചെയ്തിരിക്കുന്നത്.

എന്നാല്‍, ആകെ പോള്‍ ചെയ്ത വോട്ടിന്റെ എണ്ണത്തിലാകും ഇത്തവണത്തെ ഉപതെരഞ്ഞെടുപ്പ് ചരിത്രമാകുക. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിനെക്കാള്‍ ഏകദേശം എണ്ണായിരത്തിലധികം വോട്ടര്‍മാര്‍ ഇത്തവണ വോട്ട് ചെയ്തിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം.

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നു ലഭ്യമായ വിവരം അനുസരിച്ച് 83,536 സ്ത്രീ വോട്ടര്‍മാരും 68,499 പുരുഷ വോട്ടര്‍മാരും വോട്ട് രേഖപ്പെടുത്തി. പുരുഷന്‍മാരുടെ വോട്ടിങ് ശതമാനം 73.72 ആയപ്പോള്‍ 78.495 ശതമാനമാണ് സ്ത്രീകളുടെ പോളിങ്.

അതേസമയം ഉപതിരഞ്ഞെടുപ്പിനു ശേഷമുള്ള രാഷ്ട്രീയസാഹചര്യങ്ങളുടെ വിലയിരുത്തലിലേക്കും കണക്കുകൂട്ടലിലേക്കും കടന്നിരിക്കുകയാണ് സിപിഎം അടക്കമുള്ള കക്ഷികളും വിവിധ മുന്നണികളും. തിരഞ്ഞെടുപ്പുഫലം പുറത്തുവരുന്നതിന്റെ അടുത്തദിവസമായ ജൂണ്‍ ഒന്നിന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ഇടതുമുന്നണി നേതൃയോഗവും ചേരും. തുടര്‍ന്നുള്ള രണ്ടുദിവസം സിപിഐഎം സംസ്ഥാന കമ്മിറ്റിയും ചേരും. യുഡിഎഫും എന്‍ഡിഎയും പോളിങ് ശതമാനം വര്‍ധിച്ചതിന് പിന്നാലെ കണക്കുകൂട്ടലുകള്‍ ആരംഭിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top