ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ മണ്ഡലത്തിലെ, വോട്ടെണ്ണല്‍ പൂര്‍ത്തിയായ മുഴുവന്‍ പഞ്ചായത്തുകളിലും മേല്‍ക്കൈ നേടി എല്‍ഡിഎഫ്. യുഡിഎഫ് ഭരിക്കുന്ന മാന്നാര്‍, പാണ്ടനാട് പഞ്ചായത്തുകളിലും എല്‍ഡിഎഫ് മികച്ച ലീഡ് നേടി. മാന്നാറില്‍ 2629 വോട്ടും പാണ്ടനാട് 498 വോട്ടിമാണ് എല്‍ഡിഎഫിന്റെ ലീഡ്. യുഡിഎഫ് ശക്തികേന്ദ്രമായ ചെങ്ങന്നൂര്‍ നഗരസഭാ മേഖലകളിലും സജിചെറിയാന് ലീഡ് നേടി.
ബിജെപിക്ക് മേല്‍ക്കൈയുള്ള തിരുവന്‍വണ്ടൂരിലും എല്‍ഡിഎഫ് ഭൂരിപക്ഷം നേടി. വോട്ടെണ്ണല്‍ തുടങ്ങിയതിന് ശേഷം ഒരു ഘട്ടത്തിലും എല്‍ഡിഎഫ് പിറകിലേക്ക് പോയിട്ടില്ല. തുടക്കം മുതല്‍ എല്‍ഡിഎഫ് ലീഡ് നിലനിര്‍ത്തുകയാണ്. ഒരിക്കല്‍ പോലും മുന്നില്‍ വരാന്‍ യുഡിഎഫിനോ എന്‍ഡിഎയ്ക്കോ സാധിച്ചിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെ.കെ രാമചന്ദ്രന് നായര്‍ നേടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷമാണ് സജി ചെറിയാന് ഈ പഞ്ചായത്തുകളില്‍ നേടിയിരിക്കുന്നത്.