കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് വിരമിച്ച ജസ്റ്റിസ് ആന്റണി ഡൊമിനിക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനാകും. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ശിപാര്‍ശ ഗവര്‍ണര്‍ക്ക് കൈമാറി.
2016 ഓഗസ്റ്റില്‍ ജസ്റ്റിസ് ജെ.ബി. കോശി വിരമിച്ചശേഷം പി. മോഹന്‍ദാസ് ആക്ടിംഗ് ചെയര്‍മാനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.