Kerala

ആത്യന്തിക വിധികര്‍ത്താക്കള്‍ ജനങ്ങളെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

 

തിരുവനന്തപുരം: ഇടതുപക്ഷ മതനിരപേക്ഷ രാഷ്ട്രീയ സംസ്‌കാരമാണ് നാട് ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന്റെ തെളിവാണ് ചെങ്ങന്നൂരിലെ എല്‍ഡിഎഫിന്റെ മികച്ച വിജയമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ അടിത്തറ വര്‍ധിക്കുന്നതിന്റെ തെളിവാണ് ചെങ്ങന്നൂരിലെ ചരിത്ര ഭൂരിപക്ഷം. ഇടതുസര്‍ക്കാരിന്റെ നയങ്ങള്‍ക്കുള്ള പിന്തുണ കൂടിയാണ് ഈ വിജയമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ചില ദൃശ്യമാധ്യമങ്ങളെ കൂട്ടുപിടിച്ച് ചിലര്‍ സര്‍ക്കാരിനെതിരെ നടത്തുന്ന അപകീര്‍ത്തിക്കുള്ള മറുപടി കൂടിയാണ് തെരഞ്ഞെടുപ്പ് ഫലം. ന്യൂസ് റൂമുകളില്‍ കോട്ടിട്ട് വിധി പറയുന്നവരല്ല, മറിച്ച് ജനങ്ങളാണ് അന്തിമ വിധികര്‍ത്താക്കളെന്നും മുഖ്യമന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top