Kerala

കേരളത്തിലും നാണംകെട്ട ദുരഭിമാനക്കൊല

കൊല്ലപ്പെട്ട കെല്‍വിനും ഭാര്യ നീനുവും

സാംസ്‌കാരിക കേരളത്തിന് ഇനി ലജ്ജിക്കാം. നൂറുശതമാനം സാക്ഷരതയുള്ള കേരളത്തിലാണ് ദുരഭിമാന ബോധവും പോലീസിന്റെ നിഷ്‌ക്രിയത്വത്തിന്റെ മുന്നിലും സംസ്ഥാനം നാണംകെട്ട് നില്‍ക്കുന്നത്.

മറ്റൊരു വിവാഹം ഉറപ്പിച്ചതുകൊണ്ടാണ് നീനു വീട് വിട്ട് ഇറങ്ങിപ്പോയത്. മൂന്ന് വര്‍ഷത്തെ കടുത്ത പ്രണയത്തിനൊടുവില്‍ ജാതിയും മതവും നോക്കാതെ വിവാഹിതയായ നീനുവിനെ ഒന്നിച്ച് ജീവിക്കാന്‍ സഹോദരങ്ങള്‍ ഉള്‍പ്പെട്ട കുടുംബം അനുവദിച്ചില്ല. ക്രിമിനല്‍ പശ്ചാത്തലമുള്ള സഹോദരങ്ങള്‍ക്ക് ഈ ബന്ധം ഇഷ്ടപ്പെട്ടില്ലെന്ന് മാത്രമല്ല കെവിനെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

കുമാരനല്ലൂര്‍ പ്ലാത്തറയിലെ കെവിന്‍ ദളിത് വിഭാഗത്തില്‍ നിന്ന് ക്രിസ്തുമതം സ്വീകരിച്ച വ്യക്തിയാണ്. ഈ കുടംബത്തിലെ ഒരാളെ വിവാഹം ചെയ്യാന്‍ റോമന്‍ കത്തോലിക്ക വിഭാഗത്തിലുള്ള നീനുവിന്റെ കുടുംബം തയ്യാറായിരുന്നില്ല. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ദളിതനായ കെവിനെ വകവരുത്തുമെന്ന് നീനുവിന്റെ സഹോദരന്മാര്‍ ഭീഷണിപ്പെടുത്തിയിരുന്നു.

ബിരുദ വിദ്യാര്‍ഥിനിയായ നീനു മെയ് 24ന് പരീക്ഷാ വിവരങ്ങള്‍ അറിയുവാനാണ് കോട്ടയത്തെത്തിയത്. എന്നാല്‍ കെവിനുമായി തന്റെ വിവാഹം കഴിഞ്ഞുവെന്ന് വീട്ടില്‍ വൈകുന്നേരത്തോടെ വിളിച്ചു പറഞ്ഞു. ഈ വിവരം വീട്ടുകാര്‍ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞല്ലെന്ന് മാത്രമല്ല കെവിനെ വകവരുത്താന്‍ അവര്‍ തീരുമാനമെടുത്തു.

കോട്ടയം ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനില്‍ ലഭിച്ച പരാതിയനുസരിച്ച് നീനു വിവാഹ രജിസ്‌ട്രേഷന്‍ രേഖകള്‍ കാണിക്കുകയും കെവിനോടൊപ്പം പോകാനാണ് താത്പര്യമെന്ന് പോലീസിനോട് പറഞ്ഞു.

കലിപൂണ്ട നീനുവിന്റെ ബന്ധുക്കള്‍ പോലീസ് നോക്കിനില്‍ക്കെ നീനുവിനെ മര്‍ദിച്ചു. കാര്യങ്ങള്‍ പന്തിയല്ലെന്ന് മനസ്സിലാക്കിയ കെവിന്റെ ബന്ധുക്കള്‍ ആക്രമണം ഭയന്ന് മാന്നാനത്തെ ബന്ധുവീട്ടിലാക്കി.

കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് ഈ ബന്ധുവീട്ടിലേക്ക് നീനുവിന്റെ സഹോദരന്മാര്‍ അതിക്രമിച്ച് കടന്ന് കെവിന്റെ ബന്ധുവായ അനീഷിനേയും കെവിനേയും തട്ടിക്കൊണ്ടുപോയി. വഴിനീളെ ഇരുവരേയും മര്‍ദിച്ച് അവശരാക്കി.

കെവിനെ കാണാതായതോടെ ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനില്‍ നീനു പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്ന് മാധ്യമപ്രവര്‍ത്തകരോട് കണ്ണീരോടെ നീനു പറഞ്ഞിരുന്നു.

പുനലൂര്‍ ചാലിയേക്കര പുഴയില്‍ ഇന്ന് രാവിലെ കെവിന്റെ മൃതദേഹം കണ്ടെത്തിയതോടെയാണ് ദുരഭിമാനകൊലയുടെ അന്തര്‍നാടകങ്ങള്‍ കണ്ട് കേരളം തരിച്ചിരിക്കുന്നത്. വിവിധ ജാതിയിലുള്ളവര്‍ വിവാഹം കഴിക്കുകയും വീട്ടില്‍ നിന്ന് പുറത്താവുകയും ചെയ്യുന്ന സംഭവങ്ങള്‍ കേരളത്തില്‍ പതിവാണെങ്കിലും സ്വന്തം സഹോദരന്മാര്‍ തന്നെ ദുരഭിമാന കൊല ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത് ഇതാദ്യമായാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top