നാല് വര്‍ഷം പൂര്‍ത്തിയാക്കി മോദി സര്‍ക്കാര്‍ ഇന്ന് അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നു. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ബിജെപി സംഘടിപ്പിക്കുന്ന റാലി ഇന്ന് ഒഡീഷയിലെ കട്ടക്കില്‍ നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി റാലിയില്‍ പങ്കെടുക്കും.
മറ്റൊരു മുദ്രാവാക്യം കൂടി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കും. സംശുദ്ധ ലക്ഷ്യം, ശരിയായ വികസനം എന്നര്‍ത്ഥം വരുന്ന സാഫ് നിയത്, സഹി വികാസ് എന്നാണ് പുതിയ മുദ്രാവാക്യം.
മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിക്കുന്ന മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയും ഇന്നു പുറത്തിറങ്ങും. ദില്ലിയില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിക്കാന്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ വാര്‍ത്താസമ്മേളനവും നടത്തുന്നുണ്ട്.