രൂപയുടെ മൂല്യം കുറയുന്നത് പ്രവാസികള്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയാണ്. ഗള്‍ഫിലുള്ള പ്രവാസികള്‍ രൂപയുടെ മൂല്യം കുറയുന്നതോടെ നാട്ടിലേക്ക് കൂടുതല്‍ പണമയക്കുന്നു.
രൂപയുടെ മൂല്യം കുറഞ്ഞതോടെ ദിര്‍ഹം – രൂപ വിനിമയ നിരക്കില്‍ വര്‍ധന തുടരുകയാണ്.
ഒരു ദിര്‍ഹത്തിന് 18 രൂപ 57 പൈസയാണ് ഇന്നത്തെ വില.
രൂപ 18 കടന്നപ്പോള്‍ തന്നെ ഇന്ത്യയിലേക്ക് പണമയച്ചവരുടെ എണ്ണത്തില്‍ പത്ത് ശതമാനം വര്‍ധനവുണ്ടെന്ന് ഫോറിന് എക്സ്ചേഞ്ച് കമ്പനികള്‍ പറയുന്നു. സൗദി അറേബ്യ, ഒമാന്‍, ബഹറിന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ നിന്നും വന്‍തോതില്‍ കേരളത്തിലേക്ക് പണമൊഴുക്ക് തുടരുന്നുണ്ട്.
ഡോളര്‍ വില കരുത്താര്‍ജിക്കുമെന്ന വാര്‍ത്ത കാരണം രൂപയുടെ മൂല്യം ഇനിയും ഇടിയുമെന്നാണ് ഗള്‍ഫ് പ്രവാസികള്‍ കരുതുന്നത്. കേരളത്തിലെ ബാങ്കുകളിലേക്ക് വരും മാസങ്ങളില്‍ കൂടുതല്‍ പ്രവാസപണം എത്തുമെന്നാണ് ബാങ്കിംഗ് വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.