Cricket

നാട്ടിന്‍പുറത്തെ ക്രിക്കറ്റ് തര്‍ക്കത്തില്‍ വിധി പറഞ്ഞ് ഐസിസി

 

ദുബൈ: കൃത്യമായ അമ്പയറിങ് സംവിധാനം ഇല്ലാത്തതു കൊണ്ടുതന്നെ നാട്ടിന്‍പുറങ്ങളില്‍ നടക്കുന്ന ഏത് കായിക മല്‍സരങ്ങളിലും തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തരത്തില്‍ പാകിസ്ഥാനിലെ ഒരു ഗ്രാമത്തില്‍ നടന്ന ക്രിക്കറ്റ് മത്സരത്തിലെ തര്‍ക്കമാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ കൗതുകമാവുന്നത്.

നാട്ടിന്‍പുറത്തെ കളികളില്‍ ബാറ്റ്‌സമാന്‍മാര്‍ ഔട്ടാകുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കങ്ങള്‍ കൂടുതലും ഉണ്ടാവുക. ഇവിടെയും മല്‍സരത്തില്‍ ബാറ്റ്‌സ്മാന്‍ പുറത്തായോ എന്നതിലാണ് തര്‍ക്കമുണ്ടായത്. എന്നാല്‍ തര്‍ക്കത്തില്‍ ഐ.സി.സി നേരിട്ട് വിധി പറഞ്ഞതാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്.

ബാറ്റ്‌സ്മാന്‍ പന്ത് അടിച്ചകറ്റിയെങ്കിലും കാറ്റിന്റെ ശക്തിയില്‍ പന്ത് തിരിച്ച് വന്ന് സ്റ്റമ്പില്‍ കൊള്ളുകയായിരുന്നു. തര്‍ക്കങ്ങള്‍ക്കൊടുവില്‍ ബാറ്റ്‌സ്മാന്‍ ക്രീസ് വിട്ടെങ്കിലും പിന്നീട് ഈ മല്‍സരത്തിന്റെ വീഡിയോ ആരോ ഐ.സി.സിക്ക് അയച്ചുകൊടുക്കുകയായിരുന്നു. ബാറ്റ്‌സ്മാന്‍ ഔട്ടായോ എന്ന് വ്യക്തമാക്കണമെന്നായിരുന്നു ആവശ്യം.

ഉടന്‍ തന്നെ ഐ.സി.സി ട്വിറ്ററില്‍ ഇതിനുള്ള മറുപടി നല്‍കി. വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് സംഘടനയുടെ നിയമാവലിയിലെ 32.1 വകുപ്പ് പ്രകാരം ബാറ്റ്‌സ്മാന്‍ ഔട്ടെന്നായിരുന്നു ഐ.സി.സി നല്‍കിയ മറുപടി. രസകരമായ ഈ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top