മോസ്കോ: ലോകകപ്പ് ഫുട്ബോളിനൊരുങ്ങുന്ന അര്‍ജന്റീനയ്ക്ക് കനത്ത തിരിച്ചടി. ഗോള്‍വല കാക്കാന്‍ ഇക്കുറി ടീമിന്റെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍ സെര്‍ജിയോ റൊമേറോ ഇല്ല. റൊമേറോയ്ക്കേറ്റ പരിക്കാണ് ലയണല്‍ മെസിക്കും സംഘത്തിനും തിരിച്ചടിയായിരിക്കുന്നത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഗോള്‍കീപ്പറായ റൊമേറോയുടെ കാല്‍മുട്ടിനേറ്റ പരിക്കാണ് വില്ലനായിരിക്കുന്നത്. ചൊവ്വാഴ്ചയാണ് മുപ്പത്തിയൊന്നുകാരനായ റൊമേറയെ കൂടി ഉള്‍പ്പടുത്തി അര്‍ജന്റീനിയന്‍ പരിശീലകന് ജോര്‍ജി സാംപോളി 23 അംഗ ടീമിനെ പ്രഖ്യാപിച്ചത്. പിന്നാലെയാണ് പരിക്ക് വാര്‍ത്ത് പുറത്തുവന്നത്. റൊമേറോയുടെ കാല്‍മുട്ടിന് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
റൊമേരോയുടെ അഭാവത്തില്‍ മികച്ച ഫോമിലുള്ള ചെല്‍സി ഗോള്‍ കീപ്പര്‍ ബില്ലി കാബല്ലറോയായിരിക്കും ലോകകപ്പില്‍ ഇനി അര്‍ജന്റീനയുടെ ഒന്നാം നമ്പര്‍ ഗോളിയാകുക. എന്നാല്‍ 36 വയസുകാരനായ കാബല്ലെറോ റഷ്യയില്‍ ടീമിന് മുതല്ക്കൂട്ടാകുമോ എന്ന് കണ്ടറിയണം. റൊമേറോയ്ക്ക് പകരക്കാരനായി നഹുവേല്‍ ഗുസ്മാനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിവര്‍ പ്ലേറ്റിന്റെ ഗോളി ഫ്രാങ്കോ അര്‍മാനിയും 23 അംഗ ടീമിലുണ്ട്.