കോട്ടയത്ത് മധ്യവയസ്കനെ നിപ വൈറസ് ബാധയുണ്ടെന്ന സംശയത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് പേരാമ്പ്രയില്‍നിന്നു കോട്ടയത്തു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ 45 വയസുകാരനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാളില്‍ നിപ വൈറസ് ബാധയാണോ എന്ന് സംശയിക്കുന്നത്. നിപ്പ രോഗികള്‍ക്കു വേണ്ടി സജ്ജമാക്കിയ ഐസൊലേഷന്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ഇയാളിപ്പോള്‍. മെഡിസിന് വിഭാഗത്തിലെ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ അതീവ സുരക്ഷയില്‍ ചികില്‍സകള്‍ തുടരുകയാണ്. അതേസമയം നിപ സ്ഥിരീകരിച്ചിട്ടില്ലെന്നും രോഗ ലക്ഷണങ്ങള്‍ മാത്രമാണ് കണ്ടെത്തിയതെന്നും വിശദ പരിശോധനയ്ക്ക് ശേഷം മാത്രമെ സ്ഥിരീകരിക്കാന്‍ കഴിയു എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കോട്ടയത്തും നിപ വൈറസ് ബാധയെന്ന് സംശയം
By
May 23, 2018 4:08 pm