കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ ജനങ്ങള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ നിര്‍ദേശം നല്കി. നിപ്പ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശം. കേരളത്തില്‍ അവധിക്കാലം ചെലവഴിക്കുന്നത് പരമാവധി ഒഴിവാക്കണം. പ്രത്യേകിച്ച് കോഴിക്കോടും പരിസര ജില്ലകളിലും യാത്ര ചെയ്യരുതെന്നും അതിജാഗ്രത പാലിക്കണമെന്നും തമിഴ്നാട് ആരോഗ്യകുടുംബ ക്ഷേമ വകുപ്പ് അറിയിച്ചു.
പനി ബാധിച്ചവരില്‍നിന്ന് അകലം പാലിക്കാന്‍ ശ്രമിക്കണം. പഴവര്‍ഗങ്ങള്‍ കഴുകാതെയോ, തൊലി കളയാതെയോ ഭക്ഷിക്കരുതെന്നും നിര്‍ദേശം നല്കി. കേരളതമിഴ്നാട് അതിര്‍ത്തി ജില്ലകളായ കോയമ്പത്തൂര്‍, നീലഗിരി പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവിടെ പ്രത്യേകപരിശോധനയും ആരംഭിച്ചു. കേരളത്തില്‍നിന്ന് തമിഴ്നാട്ടിലേക്കു കൊണ്ടുവരുന്ന പഴവര്‍ഗങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്. ചെന്നൈ വിമാനത്താവളത്തിലും യാത്രക്കാരുടെ ആരോഗ്യ പരിശോധന തുടങ്ങി.