കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്നത് കോടതി ഈ മാസം 26ലേക്ക് മാറ്റി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസുകള്‍ മാറ്റിയത്.
നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ വേണമെന്ന ദിലീപിന്റെ ഹര്‍ജി, വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹര്‍ജി, രണ്ടാം പ്രതി മാര്‍ട്ടിന്റെ ജാമ്യാപേക്ഷ എന്നിവയാണ് മാറ്റിയത്. കേസിലെ അഭിഭാഷകര്‍ വിടുതല്‍ ഹര്‍ജിയിലും നല്‍കിയിരുന്നു. ഈ മാസം 26ന് മുഴുവന്‍ ഹര്‍ജികളും കോടതി പരിഗണിക്കും.