അഹമ്മദാബാദ്: സിമന്റുമായി പോവുകയായിരുന്ന ട്രക്ക് മറിഞ്ഞ് 19 പേര് മരിച്ചു. ഗുജറാത്തിലെ ഭാവ്നഗറില്‍ ബയവാല ഗ്രാമത്തിനടുത്താണ് സംഭവം. ട്രക്കില്‍ യാത്ര ചെയ്തിരുന്നവരാണ് മരിച്ചത്.
റോഡരികിലെ കിടങ്ങിലേക്കാണ് ട്രക്ക് വീണത്. പരിക്കേറ്റവരെ ബയവാലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. അപകടമുണ്ടായ ഉടന്‍ തന്നെ ഡ്രൈവര്‍ സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപെട്ടു.