Breaking News

വയോധികനും പേരക്കുട്ടിയും ട്രക്കിനടിയില്‍; വലിച്ചിഴച്ചത് 2 കിലോമീറ്റര്‍; നാട്ടുകാര്‍ തടഞ്ഞിട്ടും നിര്‍ത്താതെ ഡ്രൈവര്‍; ദാരുണാന്ത്യം; വീഡിയോ

ട്രക്ക് ഇടിച്ച്‌ സ്‌കൂട്ടര്‍ യാത്രികരായ മുത്തച്ഛനും പേരക്കുട്ടിയും മരിച്ചു. 66 വയസായ വിരമിച്ച അധ്യാപകനും ആറ് വയസുള്ള കുട്ടിയുമാണ് മരിച്ചത്.ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടിയില്‍ ട്രക്ക് ഇടിച്ചിട്ട ശേഷം രണ്ടുകിലോമീറ്ററിലധികം ദൂരം ഇവരെ നിരത്തിലൂടെ വലിച്ചിഴച്ചു. ഉത്തര്‍പ്രദേശിലെ മഹോബയിലാണ് സംഭവം.

ഇന്നലെ മാര്‍ക്കറ്റില്‍ സാധനങ്ങള്‍ പോകുന്നതിനിടെയാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. അപകടശേഷം ട്രക്ക് ഇവരെ രണ്ട് കിലോമീറ്ററിലധികം ദൂരം വലിച്ചിഴച്ചു. നാട്ടുകാര്‍ വാഹനം തടഞ്ഞുനിര്‍ത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. പ്രകോപിതരായ നാട്ടുകാര്‍ ട്രക്ക് ഡ്രൈവറെ മര്‍ദിച്ചു.

പ്രതിയായ ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തതായും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായും പൊലീസ് പറഞ്ഞു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top