Latest News

പ്രോടേം സ്പീക്കറെ മാറ്റാനാവില്ല; സഭാനടപടി തത്സമയം സംപ്രേഷണം ചെയ്യാമെന്ന് സുപ്രീം കോടതി

ദില്ലി: കര്‍ണാടക നിയമസഭയുടെ പ്രോടേം സ്പീക്കറായി കെജി ബൊപ്പയ്യയെ നിയമിച്ചതില്‍ ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി. മുതിര്‍ന്ന അംഗങ്ങളെ അവഗണിച്ചാണ് ബൊപ്പയ്യയെ സ്പീക്കറാക്കിയതെന്നും ഇത് തടയണമെന്നുമുള്ള കോണ്‍ഗ്രസിന്റെ ആവശ്യം കോടതി നിരാകരിച്ചു. നേരത്തേയും മൂന്ന് തവണ മുതിര്‍ന്ന അംഗങ്ങളല്ലാത്തവര്‍ പ്രോടേം സ്പീക്കറായിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

അതേസമയം വിശ്വാസ വോട്ടെടുപ്പും മറ്റ് സഭാനടപടികളും തത്സമയം സംപ്രേഷണം ചെയ്യാന്‍ സുപ്രീം കോടതി അനുമതി നല്‍കി. സുഗഗമായ നടപടികള്‍ സഭയില്‍ ഉറപ്പുവരുത്തണമെന്നും സഭാനടപടികള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കണമെന്നും സഭാ സെക്രട്ടറിക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top