കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഹൈവോള്‍ട്ടേജ് കാംപെയ്ന് നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എവിടെയാണ്. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു ശേഷം ദേശിയ സംസ്ഥാന നേതാക്കളെല്ലാം മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുമ്പോഴും രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം ശ്രദ്ധേയമാവുകയാണ്.
20 മണിക്കൂര്‍ മുമ്പ് രാഹുലിന്റെ ഒരു ട്വീറ്റ് പുറത്ത് വന്നതല്ലാതെ, രാഹുലിനെ സംബന്ധിച്ച വാര്‍ത്തകളൊന്നും പുറത്ത് വന്നിട്ടില്ല. കര്‍ണാടകത്തില്‍ കുതിരക്കച്ചവടം നാണംകെട്ട രീതിയില്‍ പുരോഗമിക്കുമ്പോഴും, രാഹുലിന്റെ അസാന്നിധ്യം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നാണ് രാഹുല്‍ കരുതിയത്. എന്നാല്‍ 78 സീറ്റ് എന്ന നിലയിലേക്ക് കോണ്‍ഗ്രസ് ചുരുങ്ങിയത് രാഹുലിന് അതൃപ്തിയുണ്ടാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്.
കോണ്‍ഗ്രസ് ഒറ്റയ്ക്ക് 38 ശതമാനം വോട്ട് നേടിയെങ്കിലും 36.2 ശതമാനം വോട്ട് നേടിയ ബിജെപി അധികാരത്തിലെത്തിയേക്കാവുന്ന പുതിയ സ്ഥിതിവിശേഷം കോണ്‍ഗ്രസ് അധ്യക്ഷനെ അലോസരപ്പെടുത്തിയിട്ടുണ്ട്.