Latest News

ഇന്തോനേഷ്യയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കു നേരെ ചാവേറാക്രമണം; ആറ് പേര്‍ കൊല്ലപ്പെട്ടു

ഇന്തോനേഷ്യയിലെ സുരാബായയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കു നേരെയുണ്ടായ ചാവേറാക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. 35 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ കുര്‍ബാനയ്ക്കിടെയാണ് സംഭവം. മൂന്ന് പള്ളികളിലാണ് ആക്രമണമുണ്ടായത്.

സംഭവത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

പത്തുമിനിറ്റിനിടെ മൂന്നിടങ്ങിടങ്ങളിലായ നടന്ന ആക്രമണം രാവിലെ 7.30ഓടെയാണ് ഉണ്ടായത്. ചാവേറുകളാണ് ആക്രമണത്തിനു പിന്നിലെന്ന് ഇന്തോനേഷ്യന്‍ അധികൃതരാണ് വ്യക്തമാക്കിയത്. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുളള ജമാ അന്‍ശരൂത്ത് ദൗല എന്ന ഭീകരവാദ സംഘടനയാണ് ആക്രമത്തിനു പിന്നിലെന്നാണ് സൂചന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top