Latest News

കാസര്‍ഗോഡ് നിന്നും കാണാതായവര്‍ യമനിലെത്തിയതായി സന്ദേശം; പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

ദുരൂഹസാഹചര്യത്തില്‍ കാസര്‍ഗോഡ് നിന്നും കാണാതായവര്‍ തീവ്രവാദ സംഘടനയില്‍ ചേരാന്‍ നാടു വിട്ടതാണോയെന്ന സംശയം ബലപ്പെടുന്നു. പിഞ്ചുകുഞ്ഞുങ്ങളടക്കം രണ്ട് കുടുംബങ്ങളിലെ 11 പേരെയാണ് കാണാതായത്. അതേസമയം കാണാതായവരില്‍ ഒരാളുടെ ശബ്ദസന്ദേശം ബന്ധുക്കള്‍ക്ക് ലഭിച്ചു. മൊഗ്രാല്‍ സ്വദേശി സവാദാണ് സന്ദേശം അയച്ചത്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായാണ് താനും കുടുംബവും യമനിലെത്തിയതെന്ന് സവാദിന്റെ ശബ്ദസന്ദേശത്തില്‍ പറയുന്നു.

സബാദിന്റെ ഭാര്യ നസീറ, ആറുവയസുള്ള മകന്‍ മുസബ്, മൂന്ന് വയസുകാരി മകള്‍ മര്‍ജാന, പതിനൊന്ന് മാസം പ്രായമുള്ള മുഹമ്മില്‍, സവാദിന്റെ രണ്ടാം ഭാര്യ ചെമ്മനാട് സ്വദേശി റഹാനത്ത്, അണങ്കൂരിലെ അന്‍വര്‍ കൊല്ലമ്പാടി, ഭാര്യ സീനത്ത് ഇവരുടെ മൂന്ന് മക്കള്‍ തുടങ്ങിയ 11 പേരെയാണ് കാണാതായത്. നസീറയുടെ പിതാവ് അബ്ദുല്‍ ഹമീദാണ് ഇവരെ കാണാതായെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്.

സവാദിന് ദുബൈയില്‍ മൊബൈല്‍ ഷോപ്പും അത്തര്‍ക്കടയുമാണഉളളത്. വീട്ടുകാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന ഇവര്‍ ജൂണ്‍ 15ന് ശേഷം നാട്ടിലേക്ക് ഒരു തരത്തിലും ബന്ധപ്പെടാതിരുന്നതാണ് ബന്ധുക്കള്‍ പരാതി നല്‍കാന്‍ കാരണം. മുന്‍പ് കാസര്‍ഗോഡ് പടന്നയില്‍ നിന്നും കാണാതായവര്‍ ഐഎസില്‍ ചേര്‍ന്നുവെന്നും ഇതില്‍ ചിലര്‍ കൊല്ലപ്പെട്ടുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് നിന്നുളള മിസിംങ് കേസുകള്‍ അടിയന്തരപ്രാധാന്യത്തോടെയാണ് പോലീസ് അന്വേഷിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top