പ്രശസ്ത സംഗീത സംവിധായകനും നടനുമായ ഹിമേഷ് റെഷാമ്മിയ നവമാധ്യമങ്ങളില്‍
പങ്കുവച്ച ഒരു ചിത്രമാണ് ഇന്ന് ബി ടൗണിലെ ഹോട്ട് ടോപ്പിക്ക്.
നടി സോണിയ കപൂറുമായുള്ള വിവാഹ ഫോട്ടോയാണ് ഹിമേഷ് പങ്കുവച്ചിരിക്കുന്നത്. മുംബൈയിലെ വസതിയില്‍ വച്ച് വെള്ളിയാഴ്ച രാത്രിയിലായിരുന്നു തീര്‍ത്തും സ്വകാര്യമായ ചടങ്ങുകളോടെ ഇരുവരുടേയും വിവാഹം.
ഹിമേഷിന്റെ രണ്ടാം വിവാഹമാണിത്. ടെലിവിഷന്‍ അഭിനേത്രിയാണ് സോണിയ കപൂര്‍. ക്യേസെ യേ പ്യാര് ഹെ, ജുഗനി ചലി ജലന്ധര്‍, യെസ് ബോസ്, റീമിക് തുടങ്ങിയ ടെലിവിഷന്‍ ഷോകളിലൂടെ മിനി സ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സോണിയ.
സുഹൃത്തുക്കളേയും ബന്ധുക്കളേയും ക്ഷണിക്കാതിരുന്ന വിവാഹച്ചടങ്ങില്‍ ഇരുവരുടേയും മാതാപിതാക്കളും ഹിമേഷിന്റെ മകനും മാത്രമാണ് സാക്ഷികളായുണ്ടത്.
സിനിമാ മേഖലയിലെ സുഹൃത്തുക്കളായി മറ്റൊരു ദിവസം വിരുന്ന് സംഘടിപ്പിക്കും.