Latest News

വ്യാവസായിക ഉല്‍പ്പാദനം അഞ്ച് മാസത്തെ താഴ്ന്ന നിലയില്‍

ഇന്ത്യ സാമ്പത്തിക മേഖലയില്‍ മുന്നേറുന്നുവെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുമ്പോള്‍ യഥാര്‍ത്ഥ കണക്കുകള്‍ മറിച്ചാണ്. രാജ്യത്തെ വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ച മാര്‍ച്ച് മാസത്തില്‍ 4.4 ശതമാനമായി താഴ്ന്നു.

അഞ്ച് മാസത്തിനിടെയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. 2017-18 സാമ്പത്തിക വര്‍ഷത്തെ മൊത്തം കണക്കെടുത്താല്‍ വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ച വെറും 4.3 ശതമാനം മാത്രമാണ്.

മാനുഫാക്ച്ചറിങ്, മൈനിങ്, ക്യാപ്പിറ്റല്‍ ഗുഡ്‌സ്, എന്നീ മേഖലയിലെ മുരടിപ്പാണ് വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ച കുറയാനുള്ള പ്രധാനകാരണം. ഇതിന് പുറമെ വിപണിയില്‍ നിലനില്‍ക്കുന്ന സാമ്പത്തിക മാന്ദ്യവും ഒരു പരിധി വരെ വളര്‍ച്ചയെ പിന്നോട്ടടിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top