Latest News

പൊട്ടിത്തെറിച്ചും തീ തുപ്പിയും കിലുവെയ്യ അഗ്‌നിപര്‍വതം

ഹോണലൂലു: ഹവായി ദ്വീപിലെ കിലുവെയ്യ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിയെ തുടര്‍ന്ന് പ്രദേശത്ത് ശക്തമായ ലാവാപ്രവാഹമാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്.

ലാവ ഒഴുകിപ്പരന്നതിന് പിന്നാലെ പര്‍വതമേഖലയില്‍ തീവ്രതയേറിയ ഭൂകമ്പങ്ങളുമുണ്ടായി. കിലുവെയ്യയുടെ തെക്കുകിഴക്കന്‍ മേഖലയില്‍ ഭൂകമ്പമാപിനിയില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.

ഹവായിയിലെ ലെയ്ലാനി എസ്റ്റേറ്റിന് സമീപം തമസിക്കുന്ന കെയ്ത്ത് ബ്രോക്ക് എന്നയാളാണ് അഗ്‌നി പര്‍വ്വതം പൊട്ടിത്തെറിക്കുന്നതും ലാഹപ്രവഹിക്കുന്നതും ക്യാമറയില്‍ പകര്‍ത്തിയത്. പൊട്ടിത്തെറിയെ തുടര്‍ന്ന് അദ്ദേഹത്തിന്റെ വീടിന്റെ സമീപത്തുള്ള ഗാര്‍ഡനിലേക്ക് വരെ ലാവ ഒഴുകിയെത്തിയിരുന്നു. എന്നാല്‍, ഏതാനും അടിമാത്രം മാറിയുള്ള വീടിനുള്ളില്‍ നിന്നാണ് അദ്ദേഹം ഈ ദൃശ്യം പകര്‍ത്തിയത്.

സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് വീഡിയോയ്ക്ക് വലിയ രീതിയിലുള്ള പ്രതികരണമാണ് ലഭിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top