Latest News

മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഹിമാംശു റോയ് ആത്മഹത്യ ചെയ്തു

മഹാരാഷ്ട്രയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനും ഭീകര വിരുദ്ധ സേനയുടെ (എടിഎസ്) മുന്‍ തലവനുമായിരുന്ന ഹിമാംശു റോയ് ആത്മഹത്യചെയ്തു. രാജ്യം ഉറ്റുനോക്കിയ നിരവധി കേസ് അന്വേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആളാണ് എഡിജിപി റാങ്കിലുള്ള ഹിമാംശു റോയ്.

ഇന്ന് ഉച്ചയോടെ മുംബൈയിലെ വസതിയിലാണ് സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് ജീവനൊടുക്കിയ നിലയില്‍ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ വീട്ടിലെത്തി പരിശോധനകള്‍ നടത്തിയ ശേഷം മൃതദേഹം മുംബൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഐപിഎല്‍ കോഴക്കേസ്, മാധ്യമപ്രവര്‍ത്തകന്‍ ജ്യോതിര്‍മയി ഡേ വധക്കേസ്, യുവ അഭിഭാഷക പല്ലവി പുര്‍കയാസ്ഥ വധക്കേസ് തുടങ്ങി നിരവധി പ്രധാന കേസുകള്‍ അന്വേഷിച്ചതും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നതും ഹിമാംശു റോയിയുടെ നേതൃത്വത്തിലാണ്. 1988 ബാച്ച് ഐപിഎസ് ഓഫീസറായ അദ്ദേഹത്തിന് ഇനിയും ഏഴ് വര്‍ഷത്തെ സര്‍വീസ് കൂടി ബാക്കിയുണ്ടായിരുന്നു. അര്‍ബുദ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷമായി അദ്ദേഹം സര്‍വീസില്‍ നിന്നും അവധിയിലായിരുന്നു. രോഗം മൂലമുണ്ടായ വിഷാദമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top