ചെങ്ങന്നൂരില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ പത്രിക വാരണാധികാരി സ്വീകരിച്ചു. പത്രികയില്‍ സ്വത്തുവിവരങ്ങള്‍ രേഖപ്പെടുത്തിയതില്‍ അപാകതയുണ്ടെന്ന് ആരോപിച്ച് എതിര്‍സ്ഥാനാര്‍ത്ഥികള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇത് തളളിക്കൊണ്ടാണ് വാരണാധികാരി പത്രിക സ്വീകരിച്ചത്.
പത്രിക സൂക്ഷ്മ പരിശോധനയ്ക്കിടെ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് ആദ്യം പരാതി ഉന്നയിച്ചത്. സജി ചെറിയാന് താമസിക്കുന്ന വീടിരിക്കുന്ന സ്ഥലത്തെ മൂല്യം കുറച്ചു കാണിച്ചുവെന്നാണ് ആരോപണം. സജി താമസിക്കുന്ന സ്ഥലത്തെ മൂല്യം കുറച്ചു കാണിച്ചുവെന്ന് യുഡിഎഫും ആരോപിച്ചു.
പരാതി പരിഗണിച്ച വാരണാധികാരി ഇന്ന് രാവിലെയാണ് പരാതിയുടെ മുകളില്‍ നിലപാട് സ്വീകരിച്ചത്. ആരോപണം പത്രിക തളളാന്‍ മാത്രം ഗൗരവമേറിയതല്ലെന്ന് വാരണാധികാരി നിലപാട് എടുത്തു. ഇതോടെയാണ് പത്രിക അംഗീകരിച്ചതും.
നേരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡി.വിജയകുമാറിന്റെയും ബിജെപി സ്ഥാനാര്‍ത്ഥി ശ്രീധരന് പിളളയുടെയും പത്രിക വാരണാധികാരി അംഗീകരിച്ചിരുന്നു.