Business

വിപണി ദുര്‍ബലമായി 10-05-2018

വ്യാപാരമാരംഭിച്ചപ്പോള്‍ കരുത്ത് കാട്ടിയ വിപണി, ക്ലോസ് ചെയ്തത് ദുര്‍ബലമായിട്ടാണ്.

റിയല്‍ എസ്‌റ്റേറ്റ് ഓഹരികള്‍ക്കാണ് പ്രധാനമായും പ്രഹരമേറ്റത്. ഡിഎല്‍എഫ്, യൂണിടെക്, എച്ച്ഡിഐഎല്‍ എന്നീ റിയല്‍ എസ്റ്റേറ്റ് ഓഹരികള്‍ക്ക് മൂന്ന് ശതമാനം വില കുറഞ്ഞു.

കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തെ സംബന്ധിച്ച് നിലനില്‍ക്കുന്ന അനിശ്ചിതത്വം വിപണിയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. ഫലം പ്രഖ്യാപിക്കുന്ന മെയ് പതിനഞ്ച് വരെ വിപണിയില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കാം. സെന്‍സെക്‌സ് 73 പോയിന്റ് നഷ്ടത്തില്‍ 35,246ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 25 പോയിന്റിടിഞ്ഞ് 10,716ലാണ് ക്ലോസ് ചെയ്തത്.

ഫാര്‍മ കമ്പനികളുടെ ഓഹരികള്‍ക്കും ഇന്ന് വില കുറഞ്ഞു. അരബിന്ദോ ഫാര്‍മ 2.5 ശതമാനവും റെഡിലാബ് 3.5 ശതമാനവും വിലയിടിഞ്ഞു.

ഫെഡറല്‍ ബാങ്കിന്റെ മാര്‍ച്ച് പാദഫലത്തില്‍ അറ്റാദായം 43 ശതമാനം കുറഞ്ഞത് ഓഹരിവിലയിലും വിപരീതമായി പ്രതിഫലിച്ചു. ഓഹരിവില പത്ത് ശതമാനമാണ് കുറഞ്ഞത്.

ഏഷ്യന്‍ വിപണിയിലെ മുന്നേറ്റം ഇന്ത്യന്‍ വിപണിയില്‍ സ്വാധീനിച്ചില്ല. വിപണി ആഭ്യന്തര, രാഷ്ട്രീയ സംഭവവികാസങ്ങളുടെ നിര്‍ണായക സ്വാധീനത്തിലാണ്. നിക്ഷേപകരാണെങ്കില്‍ തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് പ്രതികരിക്കാമെന്ന നിലയിലാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top