ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ സൂര്യയും പുരുഷനായി മാറിയ ഇഷാന് കെ ഷാനും സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായി. സംസ്ഥാനത്ത് വിവാഹിതരാകുന്ന ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ മിഥുനങ്ങളാണ് സുര്യയും ഇഷാനും.
തിരുവനന്തപുരം മന്നം മെമ്മോറിയല്‍ ഹാളില്‍ ആയിരങ്ങളെ സാക്ഷിയാക്കി സൂര്യയുടെ കഴുത്തില്‍ ഇഷാന് മിന്നുകെട്ടി. മന്ത്രി കടകംപള്ളി സുരേന്ദ്രന്, ടി.എന്‍ സീമ, കൗണ്‍സിലര്‍ ഐ.പി ബിനു, മേയര്‍ വി.കെ പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു. നൂറുകണക്കിന് ട്രാന്‍സ്ജെന്‍ഡേഴ്സും വിവാഹത്തിന് സാക്ഷ്യം വഹിച്ചു.