എലൂരിലെ ട്രാവന്‍കൂര്‍ കൊച്ചിന് കെമിക്കല്‍സ് (ടിസിസി) 2017-18 സാമ്പത്തിക വര്‍ഷം 32 കോടി രൂപ ലാഭം നേടി. ഇതേകാലയളവില്‍ 241 കോടി രൂപയുടെ വിറ്റുവരവും നേടിയിട്ടുണ്ട്.
സംസ്ഥാന പൊതുമേഖല സ്ഥാപനമായ ടിസിസിയുടെ 67 വര്‍ഷത്തെ പ്രവര്‍ത്തന കാലയളവിലെ തിളക്കമേറിയ നേട്ടമാണിത്. ഇന്ത്യയിലെ ആദ്യത്തെ റയോണ്‍സ് ഗ്രേഡ് കാസ്റ്റിക്ക് സോഡ ഉത്പാദകരാണ് ടിസിസി.