സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില നിയന്ത്രിക്കാന്‍ ഉടന്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്. കുപ്പിവെള്ളത്തെ അവശ്യസാധനങ്ങളുടെ പട്ടികയില്‍പ്പെടുത്തും. കുപ്പിവെള്ളത്തിന്റെ വില ലിറ്ററിന് 13 രൂപയായി നിശ്ചയിച്ചു. കുപ്പിവെള്ള ഉല്പാദകരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം.
കുപ്പിവെള്ളത്തിന്റെ വില 12 രൂപയായി ഏകീകരിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ഏതാനും കമ്പനികള്‍ ഈ തീരുമാനത്തോട് യോജിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് കുപ്പിവെള്ളത്തിന് പല വിലകളാണ് കമ്പനികള്‍ ഈടാക്കിക്കൊണ്ടിരിക്കുന്നത്.