തിരുവനന്തപുരം: മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കയ്യേറ്റക്കേസിലെ അന്വേഷണം കോട്ടയം വിജിലന്‍സ് കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്താന്‍ ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരനായ സുഭാഷ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോട്ടയം വിജിലന്‍സ് കോടതിയുടെ ഉത്തരവ്.
അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച കോടതി നാല് മാസം കൂടി വിജിലന്‍സിന് അനുവദിച്ചിട്ടുണ്ട്. അതേസമയം എല്ലാ മാസവും അഞ്ചാം തീയതി അന്വേഷണ പുരോഗതി കോടതിയെ നേരിട്ടറിയിക്കണമെന്നും വിജിന്‍സിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.