തിരുവനന്തപുരം: സംസ്ഥാന പോലീസിലെ രാഷ്ട്രീയ അതിപ്രസരത്തിനെതിരെ ഇന്റലിജന്‍സ്. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഇന്റലിജന്‍സ് വിഭാഗം ഡിജിപി ലോക്നാഥ് ബെഹറയ്ക്ക് കൈമാറി. വിഷയത്തെ ഗൗരവമായി കാണുന്നുവെന്ന് ഡിജിപി വ്യക്തമാക്കി.
രാഷ്ട്രീയ പാര്ട്ടികളിലേതിന് സമാനമായ നടപടിക്രമങ്ങളാണ് പൊലീസ് അസോസിയേഷന് സമ്മേളനങ്ങളില്‍ ഉണ്ടാകുന്നതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അസോസിയേഷന് സമ്മേളനങ്ങളിലെ രക്തസാക്ഷി അനുസ്മരണം ചട്ടവിരുദ്ധമാണെന്ന് ഇന്റലിജന്‍സ് കണ്ടെത്തി. സമ്മേളനങ്ങളിലെ മുദ്രാവാക്യം വിളി ശരിയായ നടപടിക്രമമല്ല. മുന്‍മുഖ്യമന്ത്രിമാരെ പോലും പേരെടുത്ത് പറഞ്ഞ് അധിക്ഷേപിക്കുന്നു. നിയമാവലി മറികടന്ന് സംഘടയുടെ ലോഗോയില്‍ മാറ്റം വരുത്തിയതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്കി. ഇത് നിയന്ത്രിക്കുന്നതിന് നടപടികള്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.