Kerala

വരാപ്പുഴ കസ്റ്റഡിമരണം: എസ്പി എവി ജോര്‍ജിനെതിരെ നടപടിയുണ്ടായേക്കും

വരാപ്പുഴ: ശ്രീജിത്ത് കസ്റ്റഡി കരണക്കേസില്‍ മുന്‍ ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിനെതിരെ നടപടിക്ക് സാധ്യത. എവി ജോര്‍ജിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ആര്‍ടിഎഫിന്റെ പ്രവര്‍ത്തനങ്ങളില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി അന്വേഷണസംഘം കണ്ടെത്തി. കസ്റ്റഡിമരണക്കേസിന് ശേഷമുള്ള രേഖകളില്‍ തിരുത്തല്‍ വരുത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

വീടാക്രമണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത വാസുദേവന്റെ സംസ്‌കാരം നടന്ന ദിവസം മകന്‍ മൊഴി നല്‍കിയതായാണ് പോലീസിന്റെ പക്കലുള്ള രേഖകള്‍. എന്നാല്‍ മകന്റേതെന്ന് പറയുന്ന മൊഴിയും രേഖകളും കൃത്രിമമാണെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ അന്ന് ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിനെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. വകുപ്പുതല നടപടികളുടെ ഭാഗമായി എവി ജോര്‍ജിന് സസ്‌പെന്‍ഷന്‍ അടക്കം ലഭിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top