പഴനി: തമിഴ്നാട്ടില്‍ പഴനിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം ഏഴായി. ഗുരുതരമായി പരിക്കേറ്റിരുന്ന കോരുത്തോട് പുതുപ്പറമ്പില്‍ സജിനി ബാബുവാണ് ആശുപത്രിയില്‍ വച്ച് മരിച്ചത്. കോരുത്തോട് സ്വദേശി ശശി, ഭാര്യ വിജയമ്മ, സുരേഷ്, ഭാര്യ രേഖ, മകന് മനു, അഭിജിത് എന്നിവര്‍ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. പഴനിക്കടുത്ത സിന്തലാംപട്ടി പാലത്തിന് സമീപം രാത്രി 11.30 നാണ് അപകടമുണ്ടായത്, കോട്ടയം സ്വദേശികള്‍ സഞ്ചരിച്ച ഓമനി വാന്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇന്നലെ വൈകീട്ട് 3.30നാണ് രണ്ടു കുടുംബത്തിലുള്ള എട്ടു പേരടങ്ങുന്ന സംഘം പഴനിയിലേക്ക് യാത്ര തിരിച്ചത്. പഴനിയില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെ ഇവര്‍ സഞ്ചരിച്ചിരുന്ന വാനില്‍ ലോറി വന്നിടിക്കുകയായിരുന്നു. പരുക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.