Latest News

മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത് ഗൂഢാലോചനാ സിദ്ധാന്തങ്ങളെന്ന് മന്‍മോഹന്‍ സിങ്

ബെംഗളൂരു: കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങളെല്ലാം വിനാശകരമായിരുന്നെന്ന് മന്‍മോഹന്‍ സിങ് കുറ്റപ്പെടുത്തി. തിരുത്തല്‍ നടപടികള്‍ക്കു പകരം ഗൂഢാലോചനാ സിദ്ധാന്തങ്ങളാണ് മോദി സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബെംഗളൂരുവില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്‍മോഹന്‍ സിങ്.

വര്‍ഷങ്ങളെടുത്താണ് ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി വളര്‍ത്തിയെടുത്തത്. എന്നാല്‍ ഇപ്പോഴത് ഘട്ടം ഘട്ടമായി തകര്‍ക്കപ്പെടുകയാണ്. എന്‍ഡിഎ അധികാരത്തില്‍ വന്നതിനു ശേഷം മുന്‍ സര്‍ക്കാരിന്റെ കാലത്തേതിനെ അപേക്ഷിച്ച് ജിഡിപി പകുതിയായി കുറഞ്ഞു. എന്‍ഡിഎ സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് വളര്‍ച്ചാ നിരക്ക് കുറഞ്ഞതായും അദ്ദേഹം ആരോപിച്ചു.

മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ രാജ്യത്തെ ബാങ്കിങ് സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം സാവധാനം ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. നിരവധി സംസ്ഥാനങ്ങളിലെ എടിഎമ്മുകളില്‍ അനുഭവപ്പെടുന്ന നോട്ട് ക്ഷാമം മുന്‍കൂട്ടി തടയാനാവുന്നതായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉയര്‍ന്ന നികുതി ചുമത്തി സര്‍ക്കാര്‍ ജനങ്ങളെ ശിക്ഷിക്കുകയാണെന്നും മന്‍മോഹന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top