വ്യാപാരം തുടങ്ങിയ തിങ്കളാഴ്ച വിപണിയില്‍ കുതിപ്പ്. സെന്‍സെക്സ് 292 പോയിന്റ് വര്‍ധിച്ച് 35,208ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 104 പോയിന്റ് ഉയര്‍ന്ന് 10,722 ലാണ് അവസാനിപ്പിച്ചത്.
പൊതുമേഖലാ ബാങ്കുകളായ പിഎന്‍ബി, എസ്ബിഐ, ഐസിഐസിഐ എന്നീ ഓഹരികള്‍ രണ്ട് ശതമാനം വില വര്‍ധിച്ചു. നിഫ്റ്റി, പിഎസ്യു ഇന്‍ഡക്സ് ഒരു ശതമാനമാണ് ഉയര്‍ന്നത്. രുചി സോയാ ഇന്‍ഡസ്ട്രീസ് ഓഹരികളുടെ വില ഏഴ് ശതമാനം വര്‍ധിച്ചത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. പതഞ്ജലി ആയുര്‍വേദ, രുചി സോയാ കമ്പനി വാങ്ങുമെന്ന വാര്‍ത്തയാണ് വില വര്‍ധിക്കാനുള്ള പ്രധാന കാരണം.
മുന്‍ദിവസങ്ങളിലെ വിലയിടിവ് ഭേദിച്ച് ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ ഇന്ന് മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ചു. ഭാരത് പെട്രോളിയം കോര്പ്പറേഷന്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് ഓഹരികള്‍ക്ക് വില കയറി.
ലുപിന്‍, ടിസിഎസ്, ഡോ.റെഡീസ്, കോള്‍ ഇന്ത്യ, സിപ്ല എന്നീ ഓഹരികള്‍ക്ക് ഒന്ന് മുതല്‍ മൂന്ന് ശതമാനം വരെ വിലയിടിഞ്ഞു.