ദില്ലി: കത്വ പീഢനക്കേസിന്റെ വിചാരണ കാശ്മീരിന് പുറത്ത് നടത്തണമെന്ന് സുപ്രീം കോടതി. വിചാരണ പത്താന്‍കോട്ട് കോടതിയിലേക്ക് സുപ്രീം കോടതി മാറ്റി. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ തീരുമാനം.
കേസിന്റെ വിചാരണ സംസ്ഥാനത്തിനകത്ത് തന്നെ നടത്തണമെന്നതായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റരുതെന്ന് പ്രതികളും ആവശ്യമുന്നയിച്ചു. എന്നാല്‍ ഈ ആവശ്യങ്ങളെല്ലാം തള്ളിയ കോടതി വിചാരണ പഞ്ചാബിലെ പത്താന്‍കോട്ട് കോടതിയിലേക്ക് മാറ്റുകയായിരുന്നു.