Kerala

ദാസേട്ടന്‍ ജസ്റ്റിന്‍ ട്രൂഡോയെ കണ്ട് പഠിക്കണം

പാട്ടിലൂടെ മലയാളി മനസില്‍ ഗന്ധര്‍വ്വനായി ചേക്കേറിയ യേശുദാസിന്റെ അടുത്ത കാലത്തെ ധാര്‍ഷ്ട്യം അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടോ?

ഒരു ആരാധകന്റെ സെല്‍ഫി പ്രകടനത്തില്‍ രോഷത്തോടെ പ്രതികരിച്ച ദാസിന്റെ രീതി സോഷ്യല്‍ മീഡിയയില്‍ ഏറെ വിമര്‍ശിക്കപ്പെട്ട് വൈറലായി. തന്റെ സ്വകാര്യതയില്‍ കടന്നുകയറാന്‍ ആരാധകര്‍ക്ക് പോലും അവകാശമില്ലെന്നായിരുന്നു യേശുദാസിന്റെ അവകാശവാദം. എന്നാല്‍ ലോകനേതാവായ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ സാധാരണ ജനങ്ങളുടെ ഹിതമനുസരിച്ച് സെല്‍ഫിക്ക് പോസ് ചെയ്യുന്ന വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്.

[KGVID]http://keralavisiontv.com/wp-content/uploads/2018/05/WhatsApp-Video-2018-05-06-at-7.08.25-PM.mp4[/KGVID]

യേശുദാസിന്റെ രോഷപ്രകടനവും ജസ്റ്റിന്‍ ട്രൂഡോയുടെ ലാളിത്യവും താരത്യപ്പെടുത്തുന്ന വീഡിയോ ഷെയര്‍ ചെയ്യാന്‍ സോഷ്യല്‍ മീഡിയയില്‍ മത്സരമാണ്. പാട്ട് കേട്ട് ആരാധിക്കുന്ന സാധാരണ ആരാധകരില്ലെങ്കില്‍ അവരുടെ മനസില്‍ ഇത്രയും കാലം ഇടം പിടിച്ച ‘ദാസേട്ടന്‍’ വെറുമൊരു മിസ്റ്റര്‍ യേശുദാസായി നിസാരനായി മാറുമെന്നാണ് ഭൂരിപക്ഷം പേരും കമന്റ് ചെയ്യുന്നത്.

[KGVID]http://keralavisiontv.com/wp-content/uploads/2018/05/K.J-Yesudas-refuses-a-selfie-with-a-fan.mp4[/KGVID]

ദാസേട്ടന്‍ ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ എന്ന് തുറന്ന് പറയുന്ന ആരാധകര്‍ക്ക് ഒരു ക്ഷമാപണ മറുപടി നല്‍കിയാല്‍ ഗാനഗന്ധര്‍വ്വന്റെ യശസ്സ് ഇനിയായാലും വര്‍ധിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top