കൃഷ്ണമൃഗ വേട്ടക്കേസില്‍ ബോളിവുഡ് നടന് സല്മാന് ഖാന് സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്നത് ജോധ്പൂര്‍ കോടതി ജൂലൈ 17ലേക്ക് മാറ്റി. അഞ്ചു വര്‍ഷം തടവിനു വിധിച്ചതിനെതിരെയാണ് സല്മാന് ഖാന് അപ്പീല്‍ നല്‍കിയത്. ജോധ്പൂര്‍ ജില്ലാ, സെഷന്‍സ് ജഡ്ജി ചന്ദ്രകുമാര്‍ സൊങ്കാറയാണ് സല്മാന് ഖാന്റെ അപ്പീലില്‍ വാദം കേള്‍ക്കുക.
മാനുകളെ വെടിവച്ചു കൊന്ന കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി ഏപ്രില്‍ അഞ്ചിനാണ് സല്മാന് ഖാന് 5 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ഏപ്രില്‍ ഏഴിന് ജാമ്യം നേടി പുറത്തിറങ്ങുകയും ചെയ്തു. 50,000 രൂപയുടെ ജാമ്യത്തിലാണു കേസില്‍ സല്മാന് ജാമ്യം ലഭിച്ചത്.
1998 ഒക്ടോബര്‍ ഒന്നിന് രാത്രിയാത്രയ്ക്കിടെ രണ്ടു മാനുകളെ വെടിവച്ചുകൊന്നെന്നാണു കേസ്. ഹം സാത്ത് സാത്ത് ഹേ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനെത്തിയപ്പോഴായിരുന്നു സല്‍മാനും സംഘവും ചേര്‍ന്ന് കൃഷ്ണമൃഗത്തെ വേട്ടയാടിയത്. കൂട്ടുപ്രതികളായ സെയ്ഫ് അലി ഖാന്, തബു, നീലം, സൊണാലി ബിന്ദ്ര എന്നീ താരങ്ങളെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.