കോഴിക്കോട്: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചതിന് പിന്നാലെ സംസ്ഥാനത്ത് വീണ്ടും പോലീസ് അതിക്രമം. കോഴിക്കോട് അത്തോളിയില്‍ യുവാവിനെ നഗ്നനാക്കി ലോക്കപ്പ് മര്‍ദ്ദനത്തിന് ഇരയാക്കിയതായാണ് പരാതി. മര്‍ദ്ദനത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ ബാലുശ്ശേരി സ്വദേശി അനൂപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അത്തോളി പോലീസ് സ്റ്റേഷനിലെ എഎസ്ഐ രഘുവാണ് മര്‍ദ്ദിച്ചതെന്ന് അനൂപ് പറഞ്ഞു.
ഭാര്യയെയും അമ്മയെയും പോലീസ് അസഭ്യം പറഞ്ഞതായും അനൂപ് പറയുന്നു. പോലീസ് ജീപ്പില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും തലമുടി പിഴുതെടുക്കുകയും ചെയ്തു. ലോക്കപ്പിലെത്തിച്ച് നഗ്നനാക്കി നിര്‍ത്തിയ ശേഷം ചുമരില്‍ ചേര്‍ത്തു നിര്‍ത്തി മര്‍ദ്ദിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തതായും അനൂപ് പറഞ്ഞു. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങിയ അനൂപ് സ്റ്റേഷനു മുന്നില്‍ കുഴഞ്ഞുവീഴുകയായിരുന്നു. മര്‍ദ്ദിച്ച പോലീസുകാരനെതിരായി അത്തോളി പോലീസില്‍ പരാതി നല്‍കിയെങ്കിലും സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് അനൂപ് പറയുന്നു. മര്‍ദ്ദിച്ചിട്ടിലെന്നാണ് പോലീസീന്റെ വാദം.