Kerala

വയനാട്ടില്‍ മധ്യവയസ്‌കന്‍ മരിച്ചത് വിഷക്കളള് കുടിച്ചെന്ന് സംശയം

വയനാട്ടില്‍ മധ്യവയസ്‌കന്‍ മരിച്ചത് വിഷക്കളള് കുടിച്ചതിനെ തുടര്‍ന്നെന്ന് സംശയം. തെക്കുംതറ മരമൂല കോളനിയില്‍ ഗോപി(40) ആണു മരിച്ചത്. വായില്‍ നിന്നു നുരയും പതയും വന്ന് അവശനായ നിലയില്‍ വൈകിട്ട് മൂന്നോടെയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. രാത്രിയോടെ മരിച്ചു. ഇയാള്‍ മദ്യപിച്ച ഷാപ്പില്‍ നിന്നു കള്ളു കുടിച്ച അഞ്ചു പേരെക്കൂടി അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലയിടങ്ങളിലായി വീണു കിടക്കുകയായിരുന്ന മറ്റു മൂന്നു പേരെ രാത്രിയോടെയാണ് ആശുപത്രിയിലെത്തിച്ചത്.

വീട്ടിയേരി കാലാകോളനി വര്‍ഗീസ്(60), മരമൂല കോളനി ബാലന്‍, വേരന്‍, മാണി, വിനു എന്നിവരാണ് അവശനിലയിലായ മറ്റ് അഞ്ചുപേര്‍. ഇതില്‍ വര്‍ഗീസ് അതീവ ഗുരുതരാവസ്ഥയിലാണ്. കോട്ടാന്തറ മണിയന്‍കോട് കോളനി മുക്ക് കള്ളുഷാപ്പില്‍ നിന്ന് അഞ്ചു പേരും മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

ഗോപിയുടെ പക്കല്‍ നിന്നു മദ്യക്കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. അതേസമയം ഷാപ്പ് നടത്തിപ്പുകാരായ രണ്ടുപേരെ കല്‍പറ്റ സിഐ അബ്ദുല്‍ ഷമീര്‍, എസ്‌ഐ കെ.എസ്.പ്രവീണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നു കസ്റ്റഡിയിലെടുത്തു. എക്‌സൈസ് സംഘം ഷാപ്പില്‍ നിന്നു കള്ളിന്റെ സാംപിള്‍ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top