Kerala

വയല്‍ക്കിളികള്‍ പിന്നോട്ട് ; ലോങ്മാര്‍ച്ച് പ്രഖ്യാപനം ഉടനെയില്ല

കണ്ണൂര്‍ തളിപ്പറമ്പിലെ കീഴാറ്റൂരില്‍ വയല്‍നികത്തി ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരെ ‘സമരകേരളം തിരുവനന്തപുരത്തേക്കെ’ന്ന മുദ്രാവാക്യവുമായി വയല്‍ക്കിളികള്‍ നടത്തുമെന്ന് പറഞ്ഞ ലോങ് മാര്‍ച്ചിന്റെ തീയതി പ്രഖ്യാപിക്കുന്നത് ആഗസ്ത് മാസത്തിലേക്ക് മാറ്റി.

ഓഗസ്റ്റ് 11 ന് തൃശൂരില്‍ നടക്കുന്ന സമരസംഗമത്തിലാകും ലോങ് മാര്‍ച്ചിന്റെ തീയതി പ്രഖ്യാപിക്കുകയെന്ന് വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. കീഴാറ്റൂര്‍ സമര ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ കണ്‍വന്‍ഷനിലായിരുന്നു ഈ വെളിപ്പെടുത്തല്‍.

പരിസ്ഥിതിക്കു വേണ്ടിയുള്ള സമരമാണ് കീഴാറ്റൂരിലേതെന്നും കേരളത്തിലെ വരുംതലമുറയ്ക്കായാണ് സമരരംഗത്തുള്ളതെന്നും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. തിരഞ്ഞെടുപ്പു രാഷ്ട്രീയമല്ല ലക്ഷ്യം. ഇത് കേരളത്തിന്റെ നല്ല ഭാവിക്കുള്ള സമരമാണ്- സുരേഷ് വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top