Football

ബ്രസീല്‍ ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്ത

സാവോപോളോ: ലോകകപ്പ് ഫുട്‌ബോളിന് 41 നാള്‍ മാത്രം ശേഷിക്കെ ബ്രസീല്‍ ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്ത. ശസ്ത്രക്രിയയെ തുടര്‍ന്ന് ബ്രസീലില്‍ വിശ്രമത്തിലായിരുന്ന നെയ്മര്‍ ഇന്ന് പാരീസീലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. പിഎസ്ജിയുടെ അവസാന മത്സരത്തില്‍ താരം കളിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇതോടെ ബ്രസീലിയന്‍ സൂപ്പര്‍ താരം ലോകകപ്പില്‍ കളിക്കുന്നതിനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്.

ഉടനേ പിഎസ്ജി ക്യാംപില്‍ മടങ്ങിയെത്തുന്ന നെയ്മര്‍ വിദഗ്ധ ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തും. ഈ മാസം 17ന് ശാരീരികക്ഷമതാ പരിശോധനയ്ക്ക് വിധേയനാകും. മെയ് 19ന് സീസണില്‍ പിഎസ്ജിയുടെ അവസാന മത്സരത്തില്‍ നെയ്മര്‍ കളിക്കുമെന്ന് തന്നെയാണ് സൂചനകള്‍.

മാര്‍സീലേക്കെതിരായ മത്സരത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് മാര്‍ച്ച് മൂന്നിനായിരുന്നു പിഎസ്ജി താരമായ നെയ്മറുടെ ശസ്ത്രക്രിയ. തുടര്‍ന്ന് നെയ്മര്‍ ഊന്നുവടികളുടെ സഹായത്തോടെയാണ് നടക്കുന്നത്. ലോകകപ്പില്‍ ബ്രസീലിന്റെ ആദ്യമത്സരം ജൂണ്‍ 17നാണ്. ഇതിന് മുമ്പ് ആരോഗ്യം പരിപൂര്‍ണമായി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് താരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top