ചുളളന് ലുക്കില്‍ തീയേറ്ററുകളെ ഇളക്കിമറിക്കാന്‍ മോഹന്‍ലാല്‍ ചിത്രം നീരാളി എത്തുന്നു. ഒരു സമ്പൂര്‍ണ സസ്പന്‍സ് ത്രില്ലറാണ് ചിത്രം എന്ന് പേരില്‍ നിന്നും ടീസറില്‍ നിന്നും വ്യക്തമാണ്. വ്യത്യസ്ത ഗെറ്റപ്പില്‍ എത്തുന്ന മോഹന്‍ലാലിനൊപ്പം നാദിയ മൊയ്തു കൂടി ചേരുന്നതോടെ പ്രേക്ഷകര്‍ക്ക് നീരാളി വ്യത്യസ്ത അനുഭവമാകുമെന്ന് തീര്‍ച്ച.
മൂണ്‍ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ അജോയ് വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാദിയ മൊയ്തു, പാര്‍വതി നായര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
സൈജു തോമസിന്റേതാണ് തിരക്കഥ. സ്റ്റിഫന്‍ ദേവസ്യയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സന്തോഷ് ടി കുരുവിളയാണ് നിര്‍മ്മാണം. ചിത്രം ജൂണ്‍ 14ന് റിലീസ് ചെയ്യും.